കോഴിക്കോട്: ദേശീയ പാതയില്‍ പയ്യോളി പെരുമാള്‍ പുറത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ലോറിയില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെയും ഏറെ പ്രയാസപ്പെട്ടാണ് പുറത്തെത്തിച്ചത്.
ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. ടാങ്കര്‍ ലോറി കാലിയായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പയ്യോളി പൊലീസും വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക