തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് സഹോദരൻ ബിനോയ് കോടിയേരി.
മാസങ്ങൾ നീണ്ട നിയമപോരാട്ടമാണ് വിജയിച്ചതെന്നും പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞു.
നാളെ വൈകിട്ടോടെ ബിനീഷിന് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ബിനോയ് കൂട്ടിച്ചേർത്തു. കേസിന്റെ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ അനുബന്ധ വിവാദങ്ങളെക്കുറിച്ചോ സംസാരിക്കാൻ ബിനോയ് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക