ഗുരുവായൂര്‍: ഗുരുവായൂർ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം നവംബര്‍ 10ന് തന്നെ തുടങ്ങാന്‍ സാധിക്കുമെന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് ഓഫ് കേരള (RBDCK) ജനറല്‍ മാനേജര്‍ അറിയിച്ചു.
കിഫ്ബി ഫണ്ടില്‍ നിന്നും 33 കോടി രൂപയാണ് റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. മേല്‍പ്പാലവുമായി ബന്ധപ്പെട്ട വിശദമായ പദ്ധതിയും,രൂപരേഖയും ചെന്നൈ IIT അംഗീകരിച്ചതാണ്.
മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് ബഹുമാനപെട്ട ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നവംബര്‍ 4ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്ന് എന്‍കെ അക്ബര്‍ എം.എല്‍.എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക