മലയാളത്തില്‍ ഏറ്റവും ആരാധകരുള്ളവരില്‍ ഒരാളാണ് നിവിൻ പോളി. നിവിൻ പോളിക്ക് ഒപ്പം ഫോട്ടോ എടുക്കുന്നത് സാധാരണക്കാര്‍ക്ക് മാത്രമല്ല പുതു താരങ്ങള്‍ക്കും സന്തോഷമുള്ള കാര്യമാണ്.
നിവിൻ പോളിയുടെ മിക്ക ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ നിവിൻ പോളിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ ശോഭനയാണ്.
ശോഭന ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അപ്രതീക്ഷിതമായി നിവിന്‍ പോളിയെ കണ്ടത്. ആകസ്മികമായ ഒരു കൂടിക്കാഴ്ച എന്നാണ് ശോഭന ഫോട്ടോ പങ്കുവെച്ച് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ശോഭനയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് നിവിൻ പോളി ഇപോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക