ഗോഹട്ടി: ആസാമിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ രണ്ടിന് വോട്ടെണ്ണല്‍ നടക്കും.
ഗോസൈഗാവ്, ഭബാനിപൂര്‍, താമുല്‍പൂര്‍, മരിയാനി, തൗറ എന്നീ സീറ്റുകളിലാണ് മത്സരം നടക്കുന്നത്. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും വോട്ടെടുപ്പ് നടക്കുക.
നിയമസഭാംഗങ്ങളുടെ രാജിയും മരണവും കാരണം ഒഴിവുവന്ന സീറ്റുകളിലാണ് കടുത്ത മത്സരം നടക്കുന്നത്. ഭരണകക്ഷിയായ ബിജെപി മൂന്ന് സീറ്റുകളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മറ്റ് രണ്ട് സീറ്റുകള്‍ സഖ്യകക്ഷിയായ യുപിപിഎലിന് വിട്ടുകൊടുത്തു.
കോണ്‍ഗ്രസ് അഞ്ചിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മുന്‍ സഖ്യകക്ഷികളായ എഐയുഡിഎഫും ബിപിഎഫും യഥാക്രമം രണ്ടിലും ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക