തിരുവനന്തപുരം : വെള്ളയമ്പലം-ശാസ്തമംഗലം റോഡില്‍ തടികയറ്റിവന്ന ലോറി ഇന്നലെ വൈകിട്ട് എട്ടോടെ റോഡിലെ കുഴിയില്‍ താഴ്ന്നു.കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം .
കാട്ടാക്കടയില്‍ നിന്ന് റബര്‍ തടിയുമായി കൊല്ലത്തേക്ക് പോകുകയായിരുന്നു ലോറി വാട്ടര്‍ അതോറിട്ടി വെട്ടിപ്പൊളിച്ച റോഡിലെ മധ്യഭാഗത്തെ കുഴിയില്‍ അകപ്പെട്ടത്. ഇന്നലെ രാവിലെ അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ച റോഡ് വൈകിട്ടോടെ താത്കാലികമായി മണ്ണിട്ട് മൂടിയിരിക്കുകയായിരുന്നു.
ലോറിയുടെ പിന്‍ചക്രം കുഴിയില്പ്പെട്ടതോടെ ഇടതുവശത്തേക്ക് ലോറി ചരിഞ്ഞു. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക