റിയാദ്: പ്രവാസികള്‍ക്ക് സന്തോഷ വാർത്ത. സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ് മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി.
വർക്ക് പെർമിറ്റുമായി ബന്ധിപ്പിച്ച് ഇഖാമകൾ ഇഷ്യൂ ചെയ്യുന്നതിനും കാലാവധി പുതുക്കുന്നതിനുമായി ബാങ്കുകളുടെ സർക്കാർ പേയ്മെന്റ് സംവിധാനം മൂന്ന് മാസത്തേക്ക് അപ്ഡേറ്റ് ചെയ്യാൻ തുടങ്ങി.
പുതിയ പേയ്മെന്റ് സിസ്റ്റം അനുസരിച്ച്, തൊഴിലുടമകൾക്ക് തങ്ങൾക്ക് കീഴിലുള്ള ജീവനക്കാരുടെ ഇഖാമ ഫീസ് മൂന്നു മാസത്തിലോ ആറു മാസത്തിലോ അടയ്ക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക