തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും . സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് സൗഭാഗ്യ- അർജുൻ ദമ്പതികള്‍. നിറവയറില്‍ ചുവപ്പണിഞ്ഞ് നില്ക്കുന്ന സൗഭാഗ്യയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.കഴിഞ്ഞ ദിവസമാണ് സൗഭാഗ്യ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഏഴാഴ്ചകൾ കൂടി കാത്തിരിക്കണം എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് സൗഭാഗ്യ കുറിച്ചത്.
ചുവപ്പ് നിറത്തിലുള്ള ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് സൗഭാഗ്യ. താൻസ് കൗച്ചറാണ് സൗഭാഗ്യക്കായി ഈ ലോങ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്. സീമാ വിനീത് ആണ് മേക്കപ്പ് ചെയ്തത്. ബ്ലാക്ക് സ്യൂട്ട് ആണ് അർജുന്റെ വേഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക