തിളക്കമാര്‍ന്ന തലമുടി സ്വന്തമാക്കാം…
അല്‍പ്പം ശ്രദ്ധയുണ്ടെങ്കില്‍ തിളങ്ങുന്ന മുടി യാഥാര്‍ത്ഥ്യമാക്കാവുന്നതേയുള്ളൂ. തലമുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ…
കുളിക്കുന്നതിന് അല്‍പ്പം സമയം മുൻപ്പ് മുടിയില്‍ ഒലീവ് ഓയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടിക്കു തിളക്കവും മൃദുത്വവും നല്‍കും.
ബട്ടര്‍ ഫ്രൂട്ട് ഉടച്ച് അതില്‍ ഒലീവെണ്ണയും അല്‍പ്പം ബേക്കിംഗ് പൗഡറും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിച്ച്് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകുന്നതും നല്ളതാണ്.
മുട്ട മുടിയുടെ തിളക്കം കൂട്ടുന്നതിന് സഹായിക്കും. മുട്ട അടിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക. അല്‍പ്പസമയത്തിന് ശേഷം കഴുകിക്കളയുക. ഷാമ്ബൂ ഉപയോഗിച്ചു മുടി കഴുകിയാല്‍ കണ്ടീഷണറും പുരട്ടുവാന്‍ ശ്രദ്ധിക്കുക. മുടി ഒതുങ്ങിയിരിക്കുകയും തിളക്കം കൂടുകയും കൂടുതല്‍ മൃദുവാകുകയും ചെയ്യും. കണ്ടീഷണര്‍ പുരട്ടുമ്ബോള്‍ മുടിയില്‍ തേച്ചു പിടിപ്പിച്ച് രണ്ടുമിനിറ്റു നേരം കഴിഞ്ഞേ കഴുകാവൂ. വേണമെങ്കില്‍ വിനെഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് കണ്ടീഷണറിന് പകരം ഉപയോഗിക്കാവുന്നതേയുള്ളൂ. ഇതും മുടിക്കു തിളക്കം നല്‍കും.
ചൂടുവെള്ളത്തില്‍ ഒരിക്കലും മുടി കഴുകരുത്. മുടിയുടെ സ്വാഭാവിക ആരോഗ്യത്തിനും തിളക്കത്തിനും എപ്പോഴും തണുത്തവെള്ളമാണ് നല്ളത്. ഉണങ്ങിയ ശേഷം മാത്രം മുടി ചീകുക. അല്ലെങ്കിൽ മുടി പൊട്ടിപ്പോവുകയും ജട പിടിക്കുകയും ചെയ്യും. മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ ഇത് ബാധിക്കും. മുടി കഴിവതും കാറ്റേറ്റു തന്നെ ഉണങ്ങട്ടെ. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിയുടെ തിളക്കം കുറയ്ക്കുകയും മുടി വരണ്ടതാക്കുകയും ചെയ്യും. ആര്‍ക്കഹോള്‍ അടങ്ങിയ ഹെയര്‍ ജെല്ളുകള്‍ ഉപയോഗിക്കരുത്. ഇത് മുടിയുടെ സ്വാഭാവിക തിളക്കം കളയും. എന്നാല്‍ ബിയര്‍ കൊണ്ട് മുടി കഴുകുന്നത് മുടി തിളങ്ങാന്‍ നല്ലതാണ്.
please subscibe and promote our utube channel n show your support…videos will come soon…
login gmail account n click the below link and subscribe
https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg
പ്രതികരിക്കാൻ ഇവിടെ എഴുതുക