ദേശീയ കാൻസർ ബോധവത്കരണ ദിനത്തിൽ നടി മനീഷ കൊയ്രാള പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ കാൻസർ പോരാട്ട ദിനങ്ങളെ കുറിച്ചോർക്കുകയാണ് മനീഷ.
”കാൻസർ ചികിത്സയുടെ വേദന നിറഞ്ഞ ദിനങ്ങളിലൂടെ കടന്നു പോകുന്ന എല്ലാവർക്കും വിജയവും സ്നേഹവും നേരുന്നു. വളരെ ദുഷ്കരമാണ് ഈ യാത്ര എന്ന് എനിക്കറിയാം. അതു രോഗത്തെക്കാൾ കഠിനമാണ്.
കാൻസർ എന്ന മഹാമാരിയ്ക്ക് മുന്നിൽ കീഴടങ്ങിയവർക്കു എന്റെ ആദരാഞ്ജലികൾ അർപ്പിക്കാനും, പോരാടി കാൻസറിനെ കീഴടക്കിയവരോടൊപ്പം ആഘോഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” ചികിത്സാകാലയളവിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് അവർ കുറിച്ചു.
”കാൻസർ പോരാളികളായ ഞങ്ങൾ ആ രോഗത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ഒരു അവബോധം പ്രചരിപ്പിക്കേണ്ടവർ ആണ്. പ്രതീക്ഷകൾ നിറയുന്ന കഥകൾ പറയണം. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
2012 ലാണ് മനീഷയ്ക്ക് അണ്ഡാശയ കാൻസർ ഉണ്ടെന്നു കണ്ടെത്തിയത്. എന്നാൽ പതറാതെ അവർ രോഗത്തെ നേരിട്ടു. ഒരു വർഷത്തോളം നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ അവർ ജീവിതത്തിലേക്ക് തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക