മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗ്. കമാന്‍ഡിംഗ് ഓഫിസര്‍ക്കും കുടുംബത്തിനും നേരെയാണ് മണിപ്പൂരിൽ ഭീകരാക്രമണമുണ്ടായത്. കമാന്‍ഡിംഗ് ഓഫിസറുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നുവെന്നും ഭീരുത്വം നിറഞ്ഞ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. കമാന്‍ഡിംഗ് ഓഫീസറെയും കുടുംബത്തെയും ആക്രമിച്ചവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരിലെ ചർചന്ദ് ജില്ലയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. അസം റൈഫിള്‍സ് വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ മണിപ്പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക