സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇന്ധനവിലയിൽ വന്ന വർധനവ് കാരണം കൊണ്ടുതന്നെ ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യത്തോട് സർക്കാർ യോജിക്കുകയായിരുന്നു. ഇതിനിടയിൽ സർക്കാർ പുതിയ നിർദേശങ്ങളൊന്നും തന്നെ മുന്നോട്ട് വച്ചിട്ടില്ല.
കടുത്ത ശൈത്യത്തിലേയ്ക്ക് അബുദാബി, ഗസിയോറയില്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍
അതേസമയം, ബസ് ടിക്കറ്റ് നിരക്ക് വർധനവ് കാരണം ജനങ്ങളും ബുദ്ധിമുട്ടരുതെന്ന് സർക്കാർ വിലയിരുത്തുന്നു. ആയതിനാൽ തന്നെ ജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിൽ ചാർജ് വര്ധിപ്പിക്കാനാകുന്നതെങ്ങനെ എന്ന ചിന്തയിലാണ് സർക്കാർ. എന്ന് മുതലാണ് പുതിയ ടിക്കറ്റ് നിരക്ക് നിലവിൽ വരിക എന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. അതേസമയം, സംഘടനകളുടെ എല്ലാ ആവശ്യവവും അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക