തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശു ക്ഷേമ സമിതിയ്ക്കെതിരെ ഗുരുതര ആരോപണവുമായി അനുപമ.
ലൈസൻസില്ലാത്ത ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് അനുപമ ചോദിക്കുന്നു. ഷിജുഖാനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും അനുപമ ആവശ്യപ്പെട്ടു.
ശിശുക്ഷേമ സമിതിയുടെ ദത്ത് നൽകാനുള്ള ലൈസൻസ് കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു. 2016 ജൂലൈ ഒന്ന് മുതൽ 2021 ജൂൺ 30 വരെയായിരുന്നു ലൈസൻസ് കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക