കൊച്ചി: ആന്‍സി കബീറും അഞ്ജന ഷാജനും മരിച്ച വാഹനാപകടക്കേസിൽ ഹോട്ടലിൽ നിന്ന് ഊരിമാറ്റിയ ഹാർഡ് ഡിസ്കിനായി കൂടുതൽ തെരച്ചിലിന് സാധ്യത. ഇന്നലെ പകൽ മുഴുവൻ സ്കൂബ ഡൈവേഴ്സിനെ ഉപയോഗിച്ച് കായലിൽ തെരഞ്ഞിട്ടും ഫലമുണ്ടായില്ല.
കാറോടിച്ച അബ്ദുൾ റഹ്മാനെ ഇന്നലെ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുത്തു. ഇദ്ദേഹത്തിന്റെ മൊഴികളിൽ പൊരുത്തക്കേടുള്ളതായി പ്രാഥമികമായി മനസ്സിലായിട്ടുണ്ട്. ഡി ജെ പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യം ചെയ്ത് ഇക്കാര്യം കൂടുതൽ പരിശോധിക്കും.
ഇതിന് ശേഷം റഹ്മാനെ വീണ്ടും വിളിച്ചു വരുത്തും. കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷം ഹോട്ടലുടമ റോയി വയലാട്ടിനെയും വിളിച്ചു വരുത്താനാണ് തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക