സ്ത്രീധന പീഡനത്തെ തുടർന്ന് ആലുവ എടയപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത നിലയിൽ. മോഫിയ പർവിൻ ആണ് തൂങ്ങി മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു.
ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്.
ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ നൽകണമെന്നതാണ് തന്റെ അവസാന ആഗ്രഹമെന്നും മോഫിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക