മുംബൈ : 9 വയസ്സുകാരനെ അമ്മായി ചൂടുവെള്ളം കൊണ്ട് പൊള്ളിച്ചു . വസ്ത്രങ്ങൾ ശരിയായി അലക്കിയില്ലെന്ന കാരണത്താലാണ് ക്രൂരത.30 കാരിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ട അയൽവാസികൾ പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തനിക്ക് ഭയമാണെന്നും അമ്മായിയുടെ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു.
ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഇപ്പോൾ പെൺകുട്ടിയുടെ നില തൃപ്തികരമാണെന്ന് പറയപ്പെടുന്നു.
തനിക്ക് വസ്ത്രങ്ങൾ ശരിയായി കഴുകാൻ കഴിയാത്തതിനാൽ അമ്മായി ചൂടുവെള്ളം തന്റെ മേൽ ഒഴിച്ച് കഴുത്തിലും വലതു തോളിലും ചെവിയിലും കാലിലും പൊള്ളലേറ്റതായി പെൺകുട്ടി വെളിപ്പെടുത്തി.
ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 326 പ്രകാരമാണ് സഫിയ ഷെയ്ഖ് എന്ന അമ്മായിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പെൺകുട്ടിയുടെ അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും അതിനാലാണ് അമ്മായിയുടെ വീട്ടിൽ താമസിക്കാൻ പറഞ്ഞയച്ചതെന്നും പോലീസ് പറഞ്ഞു. ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽ പെൺകുട്ടിയുടെ സംരക്ഷണം ജ്യേഷ്ഠന് നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക