കൊച്ചി∙ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ക്രൈം ചീഫ് എഡിറ്റർ ടി.പി.നന്ദകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഐടി ആക്ട് പ്രകാരം കാക്കനാട് സൈബർ പൊലീസാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയതു ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ ബി.എച്ച്. മൻസൂർ പരാതി നൽകിയിരുന്നു.
നന്ദകുമാറിന്റെ സമൂഹമാധ്യമങ്ങളിലെ വിഡിയോ പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം ഇയാളുടെ ഓഫിസിലെത്തിയാണ് അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
വീണ ജോർജിനെതിരെ പി.സി.ജോർജ് നടത്തിയ അധിക്ഷേപകരമായ ഫോൺ സംഭാഷണം നന്ദകുമാർ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സൈബർ പൊലീസിൽ പരാതി ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക