മിന്നൽ പരിശോധനയുമായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി. ആര് അനില്‍. തിരുവനന്തപുരത്ത് റേഷന്‍ കടയിലാണ് ഭക്ഷ്യ വകുപ്പ് മന്ത്രി മിന്നൽ പരിശോധന നടത്തിയത്. പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു മന്ത്രിയുടെ മിന്നൽ പരിശോധന. ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയാണ് മന്ത്രിയ്ക്ക് ലഭിച്ചത്. തിരുവനന്തപുരം പാലോടുള്ള എ.ആര്.ഡി 117 -ാം നമ്പർ റേഷൻ കടയിലാണ് മന്ത്രി മിന്നൽ റെയ്ഡ് നടത്തിയത്.
ഗ്രാമീണ മേഖലയിൽ തൊഴിൽ വേതനത്തിൽ ഒന്നാമതെത്തി കേരളം…! ഇത് പുതിയ നേട്ടം
റേഷൻ കടയിൽ നിന്ന് ഗുണനിലവാരമില്ലാത്ത ഗോതമ്പ് ലഭിച്ചെന്നായിരുന്നു ഉപഭോക്താവിന്റെ പരാതി. തുടർന്ന് പരിശോധന നടത്തിയ മന്ത്രി ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പന്നങ്ങൾ വിൽക്കരുതെന്നും നിർദേശം നൽകി. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു മന്ത്രിയുടെ സന്ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക