കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രികരിൽ നിന്നായി നാലു കിലോ സ്വർണം പിടികൂടി. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ട്രോളി ബാഗിലൊളിപ്പിച്ചാണ് രണ്ട് കോടി വിലമതിക്കുന്ന സ്വർണം ഇരുവരും കൊണ്ടുവന്നത്. രണ്ടു പേരും കരിപ്പൂരിലെത്തിയത് ജിദ്ദയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് എയർ കസ്റ്റംസ് ഇൻ്റലിജൻസ് യൂണിറ്റാണ് സ്വർണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക