കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത് പൈലറ്റിന്റെ വീഴ്ചമൂലമെന്ന് ഡിജിസിഎ നിഗമനം.
യൂസഫലി തന്നെയാണ് ഇതുസംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയത്. കാലാവസ്ഥയില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എങ്കിലും അത് കൈകാര്യം ചെയ്യുന്നതില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചു.
സാങ്കേതിക തകരാറല്ല സംഭവിച്ചതെന്നും യൂസഫലി പറഞ്ഞു. പൈലറ്റുമാ൪ അനുഭവ സമ്പന്നരും തന്റെ സുഹൃത്തുക്കളുമാണ്. എന്നാല്‍ ആ ഘട്ടത്തിൽ വേണ്ടപോലെ കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും യൂസഫലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക