വയനാട് പനമരം ചോമാടിയില്‍ തേനീച്ചയുടെ കുത്തേറ്റ് വയോധികന് മരിച്ചു. ചോമാടി മുട്ടത്തില്‍ സ്വദേശി യാക്കോബാണ് മരിച്ചത്.
മരത്തിന് മുകളിലെ തേനീച്ച കൂടില്‍ പരുന്ത് കൊത്തിയതിന് പിന്നാലെ തേനീച്ചകള്‍ ഇളകി യാക്കോബിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
യാക്കോബിനെ മീനങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവ സമയം ഇതുവഴി ബൈക്കില്‍ പോവുകയായിരുന്ന നാദാപുരം സ്വദേശി കൃഷ്ണദാസിനും തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക