കണ്ണൂര്‍ :പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് ബ്ലോക്കിലെ തളിപ്പറമ്പ്, ആന്തൂര്‍ മുനിസിപ്പാലിറ്റി, ഉദയഗിരി, ചെങ്ങളായി ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍ കൊര്‍പ്പറേഷനിലെ എടക്കാട്, എളയാവൂര് സോണല്‍, ഇരിക്കൂര്‍ ബ്ലോക്കിലെ മയ്യില്‍ ഗ്രാമപഞ്ചായത്ത്, എടക്കാട് ബ്ലേ.ക്കിലെ തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, പാനൂര്‍ ബ്ലോക്കിലെ ചൊക്ലി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ എസ് സി പ്രമോട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
18നും 40നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു പാസായവരായിരിക്കണം അപേക്ഷകര്‍. പത്താം ക്ലാസ് പാസായവര്‍ക്കും സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാം. ഇവരുടെ പ്രായപരിധി 50 വയസ്. താല്പര്യമുള്ളര് വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി/റസിഡന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 17ന് ഉച്ചക്ക് രണ്ട് മണിക്ക് സിവില്‍ സ്റ്റേഷന് അനക്സിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2700596.
പ്രതികരിക്കാൻ ഇവിടെ എഴുതുക