ഇടുക്കി: ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിനിന്റെ ഒരു ഷട്ടറാണ് രാവിലെ 6ന് തുറന്നത്. 40 മുതൽ 150 വരെ ഒരു ഷട്ടർ ഉയർത്തി 40 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും.
പെരിയാറിന്റെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക