ഡല്‍ഹി:സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അവസാനത്തെ പൊതുപരിപാടിയില്‍ മുന്നറിയിപ്പ് നൽകിയത് ജൈവ യുദ്ധത്തെക്കുറിച്ച്.
ലോകം നേരിട്ട കൊവിഡ് മഹാമാരിയെ ഉദാഹരിച്ചായിരുന്നു തുടക്കം. വാക്സീൻ പങ്കുവച്ചും പ്രതിരോധ സാമഗ്രികൾ കൈമാറിയും മഹാമാരിയെ നേരിട്ട രീതി പറഞ്ഞെത്തിയത് ജൈവയുദ്ധത്തെ കുറിച്ചായിരുന്നു.
ദുരന്തമേതായാലും അതിനെ നേരിടാൻ സായുധ സേനകൾ തയ്യറാകണം. പരസ്പര സഹകരണത്തോടെ എങ്കിൽ ഫലം കൂടുമെന്നും അവസാന പൊതുപരിപാടിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സേനക്ക് പുതിയ മുഖം നൽകാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനിടയിലാണ് ജനറൽ ബിപിൻ റാവത്തിന്റെ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക