അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ആഡംബര വാച്ച് മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിലായി. വസീദ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായത്.
മോഷണം പോയ വാച്ച് ആസാമിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. ദുബൈ പോലീസിന്റെ സഹകരണത്തോടെയാണ് ആസാം പോലീസ് വാച്ച് കണ്ടെടുത്തതെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ നടക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് സൂപ്രണ്ട് ശിസാഗർ രാഗേഷ് റോഷൻ ഉച്ചയോടെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക