മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അറിയിപ്പ്’ .കുഞ്ചാക്കോ ബോബനാണ് അറിയിപ്പ് ചിത്രത്തില്‍ നായകനാകുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത് കുഞ്ചാക്കോ ബോബൻ ഉള്‍പ്പടെയുള്ളവര്‍ തന്നെയാണ് . ഇപോഴിതാ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ തിരക്കഥയുടെ ഡ്രാഫ്റ്റിന്റെ ആദ്യ പേജ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലൂടെ രാജ്യത്തൊട്ടാകെ പേരുകേട്ട സംവിധായകനായി മാറിയിരുന്നു മഹേഷ് നാരായണൻ. ‘ടേക്ക് ഓഫി’ല്‍ കേന്ദ്ര കഥാപാത്രമായി എത്തിയവരില്‍ ഒരാള്‍ കുഞ്ചാക്കോ ബോബനാണ്. മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക