ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഹേയ്, സിനാമിക’. ബ്രിന്ദ ഗോപാലാണ് ചിത്രം ഒരുക്കുന്നത്. ദുൽഖർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നിരവധി താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിൽ യാസൻ എന്ന കഥാപാത്രമായി ദുൽഖർ എത്തുമ്പോൾ നായികമാരായി കാജൾ അഗർവാളും അദിതിറാവുവും എത്തുന്നുണ്ട്.
ചിത്രം ഫെബ്രുവരി 25 ന് തിയേറ്ററുകളിൽ എത്തും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നതും പ്രതീക്ഷയാകുന്നു. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ചിത്രങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. ജിയോ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക