നന്മണ്ടയിലെ പാറക്കുഴിയിൽ രഗീഷിന്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് ശിശിരയെ കാണാതായത്. ശിശിരയെ കാണാതായതിന് പിന്നാലെ രഗീഷിന്റെ അച്ഛൻ
പൊലീസിൽ പരാതി നൽകിയിരുന്നു.
രാവിലെ മുതൽ നാട്ടുകാരും ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്വാറിയിൽ തെരച്ചിൽ ആരംഭിച്ചത്. സ്ഥലത്ത് ഡോഗ് സ്ക്വാഡും എത്തി. നരിക്കുനി ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് ക്വാറിയിൽ തെരച്ചിൽ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക