ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതക കേസുകളിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാത്രിയും കൊലയാളി സംഘങ്ങൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആർഎസ്എസ് , എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലായിരുന്നു പരിശോധന.
ബിജെപി നേതാവ് രൺജീതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്ഡിപിഐ പ്രവർത്തകരായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരാണ് പ്രതികൾ.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളാണ് ഇവർ. ഷാൻ വധക്കേസിൽ റിമാൻഡിൽ ആയിരുന്ന രണ്ട് ആർഎസ്എസ് പ്രവർത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക