ഇടുക്കി: ഇടുക്കി ജില്ലയിലെ രാജാക്കാട് ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടെയും കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനെ ഉറക്കിയ ശേഷം തൊട്ടടുത്ത പറമ്പിൽ ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ.
കുഞ്ഞിനെ നോക്കാനായി ബന്ധുവായ ഏഴ് വയസ്സുകാരിയെ ഏൽപ്പിച്ചിരുന്നു.
മാതാപിതാക്കള്‍ തിരിച്ചെത്തി ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി എഴുന്നേൽക്കാത്തത് കണ്ട് പരിശോധിച്ചപ്പോഴാണ് അനക്കമറ്റ നിലയിൽ കുഞ്ഞിനെ കാണുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക