മലയാള സിനിമയിലെ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
ഫഹദിനൊപ്പമുള്ള സെൽഫി ചിത്രങ്ങളാണ് ഇത്തവണ നസ്രിയ ഷെയർ ചെയ്തിരിക്കുന്നത്. ‘ഞാനും ഷാനുവും, മനോഹരമായ ബ്രൗൺ കണ്ണുകളും പിന്നെ എന്റെ മുഖക്കുരുവും’ എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. രാവിലെ പകർത്തിയതാണ് ചിത്രങ്ങളെന്ന് ഹാഷ്ടാഗിലൂടെ നസ്രിയ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക