ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുവാൻ തീരുമാനം. ഇന്ന് മുതൽ രാത്രികാല കർഫ്യൂ സംസ്ഥാനത്ത് നിലവിൽ വരും. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. വേഗത്തിൽ പടരുന്ന ഒമിക്രോൺ അണുബാധ തടയുന്നതിനാണ് സംസ്ഥാന സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. രണ്ടുമാസത്തേക്ക് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാർ തീരുമാനം.
വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവക്ക് 200ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. യുപിയിൽ രണ്ട് ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ നേരത്തേ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക