റിലീസിന് മുമ്പേ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന മിന്നല്‍ മുരളി, റിലീസ് ചെയ്ത് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും മലയാള സിനിമാ ലോകത്ത് ചര്‍ച്ചാ വിഷയമാണ്. ബേസില്‍ ജോസഫ് ഒളിപ്പിച്ചു വെച്ച ബ്രില്യന്‍സുകളും ബേസില്‍ യൂണിവേഴ്സിലെ അത്ഭുതങ്ങളും മലയാളികളുടെ ചര്‍ച്ചാ വിഷയമാണ്.
ബേസിലിന്റെ സിനിമകളുടെ മേക്കിംഗ് വീഡിയോകളും ബി.ടി.എസ് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംഗാണ്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ബിഹൈന്റ് ദി സീന്‍ വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്.
ബ്രൂസ്ലി ബിജിയുടെ കരാട്ടെ ക്ലാസില്‍ വെച്ച് ഓട് അടിച്ചുപൊട്ടിക്കുന്ന ടൊവിനോയുടെ വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.ജാക്കി ചാന് സ്റ്റൈലില്‍ ‘ഇതൊക്കെ യെന്ത്’ എന്ന രീതിയിലാണ് ടൊവിനോ ഓട് അടിച്ചു പൊട്ടിക്കുന്നത്. മാമന്റെ പ്രകടനം കണ്ട് ഞെട്ടി നില്ക്കുന്ന മരുമോന്’ മാസ്റ്റര്‍ വസിഷ്ഠിന്റെ ഭാവവും ഏറെ രസരകമാണ്.
താരം ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക