കോഴിക്കോട് മീഞ്ചന്തയില്‍ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. പുലര്‍ച്ചെ രണ്ടരയോടെയാണ് ഗോഡൗണില്‍ തീപിടിച്ചത്. തുടര്‍ന്ന് ആളി പടരുകയായിരുന്നു. സമീപവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആളപായം ഇല്ല. Ads by
പ്രതികരിക്കാൻ ഇവിടെ എഴുതുക