നോയിഡ: കാറില്‍ സൂക്ഷിച്ച വാട്ടര്‍ബോട്ടില്‍ കുരുക്കായി, യുവ എഞ്ചിനീയര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം.
കാറിൽ സൂക്ഷിച്ചിരുന്ന ഒരു വെള്ളക്കുപ്പിയാണ് എൻജിനീയർക്ക് ജീവൻ നഷ്ടമാകാന്‍ കാരണമായത്.
ഡൽഹിയിൽ താമസിക്കുന്ന എഞ്ചിനീയറായ അഭിഷേക് ഝാ സുഹൃത്തിനൊപ്പം ഗ്രേറ്റർ നോയിഡയിലേക്ക് പോകുകയായിരുന്നു. ഈ സമയം ഇയാളുടെ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിലെ വെള്ളക്കുപ്പിയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
അഭിഷേക്കാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സീറ്റിനു പിന്നിൽ വച്ചിരുന്ന വെള്ളക്കുപ്പി അഭിഷേകിന്റെ കാൽക്കീഴിൽ തെന്നി വീണു. ട്രക്ക് അടുത്തെത്തിയപ്പോൾ കാർ നിർത്താൻ അഭിഷേക് ബ്രേക്ക് അമർത്തി. ബ്രേക്ക് ചവിട്ടുന്നതിനിടെ മറിഞ്ഞു കിടന്ന വെള്ളക്കുപ്പി മൂലം ബ്രേക്കുകൾ കുടുങ്ങി, കാർ ട്രക്കിൽ ഇടിച്ചു. ഗ്രേറ്റർ നോയിഡയിലെ ഒരു കമ്പനിയിലാണ് അഭിഷേക് ഝാ ജോലി ചെയ്തിരുന്നത്.
സെക്ടർ 144ന് സമീപം ട്രക്ക് ബ്രേക്ക് ഡൗണായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബ്രേക്കില്ലാത്തതിനാൽ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക