പ്രതിസന്ധികൾ പലതും അതിജീവിച്ചാണ് മിന്നൽ മുരളി ചിത്രം പൂർത്തിയായത്. സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി കാലടി പെരിയാർ മണപ്പുറത്ത് നിർമിച്ച സെറ്റ് തകർത്ത സംഭവം വൻവാർത്താ പ്രാധാന്യം നേടിയിരുന്നു. 2020 മെയ് 24നാണ് മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സിനിമാസെറ്റ് അടിച്ചുതകര്‍ത്തത്.
വേദനിപ്പിക്കുന്ന ആ ദിനം ഒരിക്കൽ കൂടി ഓർത്തെടുക്കുകയാണ് മിന്നൽ മുരളിയുടെ കലാസംവിധായകന്‍ മനു ജഗത്. നഷ്ടപ്പെട്ട കുറുക്കൻമൂല പള്ളിയുടെ ഓർമ്മകൾ’, എന്ന തലക്കെട്ടില്‍ സിനിമക്ക് വേണ്ടി നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്റെ മനോഹരമായ ഫോട്ടോകളും സ്കെച്ചും മനു ജഗത് പങ്കുവെച്ചു.
ആലുവ മണപ്പുറത്തെ സെറ്റായിരുന്നു മിന്നല്‍ മുരളിയില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇതിലും മനോഹരമാകുമായിരുന്നുവെന്നും മനു ജഗദ് ഫേസ്ബുക്കില്‍ കമന്റിന് മറുപടിയായി പറഞ്ഞു.സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമ്മാതാവ് സോഫിയ പോൾ നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക