ഡല്‍ഹി: പ്രധാനമന്ത്രിക്കെതിരായ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മേഘാലയ ഗവർണ്ണർ സത്യപാൽ മല്ലിക് . അമിത് ഷാ തന്നോട് മോദിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി കൃഷി നിയമങ്ങൾ പിൻവലിച്ചത് വിശാലഹൃദയത്തോടെയെന്നും സത്യപാല്‍ മല്ലിക് പറഞ്ഞു.
നേരത്തെ മോദിയെ ചിലർ തെറ്റിദ്ധരിപ്പിച്ചു എന്ന് അമിത് ഷാ പറഞ്ഞതായി മല്ലിക്ക് സൂചിപ്പിച്ചിരുന്നു. ഞായറാഴ്ച ഹരിയാനയില്‍ വച്ച നടന്ന സമ്മേളനത്തിലെ സത്യപാല്‍ മല്ലിക്കിന്റെ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായതിന് പിന്നാലെയാണ് മേഘാലയ ഗവര്‍ണറുടെ നിലപാട് മാറ്റം.
കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നായിരുന്നു സത്യാപാല്‍ ഞായറാഴ്ച പറഞ്ഞത്. കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞുവെന്നും തുടര്‍ന്ന് മല്ലിക്ക് മോദിയുമായി വഴക്കിട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക