ബംഗളൂരു: ബെംഗളൂരുവിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പേർ മരിച്ചു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും അവർ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.
ബെംഗളൂരുവിലെ പുർവങ്കര അപ്പാർട്ട്മെന്റിന് സമീപമുള്ള നൈസ് റോഡിൽ ഒരു ട്രക്ക് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ വലിയ അപകടമാണ് ഉണ്ടായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ട്രാഫിക് വെസ്റ്റ് കുൽദീപ് ജെയിൻ പറഞ്ഞു.
“രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ നാല് പേരും ഈ അപകടത്തിൽ മരിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്,” പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക