കോട്ടയം: കോട്ടയത്ത് കുട്ടിയെ തട്ടിയെടുത്തതില്‍ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. കൃത്യം ആസൂത്രിതമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ റിപ്പോർട്ട് നൽകി.
ആശുപത്രിക്കുള്ളില്‍നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നുമാണ് നിഗമനം. അതേസമയം, ജാഗ്രത കുറവുണ്ടായെന്ന് കണ്ടെത്തിയതോടെ സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പ്രസവ വാർഡിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മിനിയെയാണ് സസ്പെൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക