മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ ലോകമെമ്പാടും തരംഗമായി കഴിഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിൽ മുരളിയെ മിന്നൽ മുരളി ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് ജോസ്മോൻ. വസിഷ്ഠ് ഉമേഷ് എന്ന ബാലതാരമാണ് ജോസ്മോനായി ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വസിഷ്ഠിന്റെ ഒരു റീൽസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’ എന്ന തമിഴ് ഗാനത്തിനാണ് മാസ്റ്റർ വസിഷ്ഠ് ചുവടുവച്ചത്. ഒപ്പം കുട്ടിത്താരമായ തെന്നലുമുണ്ട്. റീൽസ് ഇതിനോടകം നിരവധി പേരാണ് ഷെയർ ചെയ്യുകയും കാണുകയും ചെയ്തത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക