ഹൈദരാബാദ് ∙ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മൂത്ത സഹോദരൻ രമേഷ് ബാബു അന്തരിച്ചു. 56 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു. അച്ഛൻ പ്രമുഖ സിനിമാ താരവും നിർമ്മാതാവും സംവിധായകനുമായ ഘട്ടമാനേനി കൃഷ്ണ.
12 വയസ്സുള്ളപ്പോൾ ബാലതാരമായി സിനിമയിൽ പ്രവേശിച്ചു. 1987ൽ റിലീസായ സാമ്രാട്ട് എന്ന
ചിത്രത്തിൽ ആദ്യമായി നായകവേഷം അണിഞ്ഞു.
1997ൽ അഭിനയത്തിൽ നിന്നു വിരമിച്ചു. 15 സിനിമകളിൽ അഭിനയിച്ചു. പിൽക്കാലത്തു മഹേഷ് ബാബുവിനെ നായകനാക്കി അർജുൻ, അതിഥി എന്നീ ഹിറ്റ് സിനിമകൾ നിർമ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക