ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാലരയ്ക്കാണ് യോഗം. ആരോഗ്യ മന്ത്രി ഉള്പെടെയുള്ളവര് യോഗത്തില്‍ പങ്കെടുക്കും. രാജ്യത്തിന്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും. ആവശ്യ നടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ നിർദ്ദേശം നൽകിയേക്കും.
ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാൽ വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലത്തിൻറെ വിലയിരുത്തൽ. 513 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ് . ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കും. മൂന്നാം തരംഗത്തിൻറെ സൂചന നൽകിയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,863 പേർ രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,44,53,603 ആണ്. രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 3,623 ആണ്. നിലവിൽ 27 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അതിവേഗം പടരുന്ന വേരിയന്റ് ബാധിച്ചിട്ടുണ്ട്. 1,409 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക