കൊവിഡ്, ഒമിക്രോൺ രോഗികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ രാത്രികാല കർഫ്യൂ നീട്ടി. കൂടാതെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ തുടരും. അതേസമയം 13,990 പേർക്ക് കൂടി തമിഴ്നാട്ടിൽ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.
ഈ മാസം 14 മുതൽ 18 വരെ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കടകളിൽ എയർകണ്ടീഷണർ ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. അതേസമയം പൊങ്കൽ ഉത്സവകാലത്ത് യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബസുകളിൽ 75 ശതമാനം പേർക്ക് യാത്രചെയ്യാം. ഇതിനിടെ തമിഴ്നാട് സർക്കാർ ജല്ലിക്കട്ടിന് അനുമതി നൽകി. പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാനാണ് അനുമതി. 2 ഡോസ് വാക്സീനും സ്വീകരിച്ചവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക