ചെന്നൈ ∙ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചതായി നടിയും നർത്തകിയുമായ ശോഭന. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് ശോഭന ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്സീൻ എടുത്തതിൽ സന്തോഷിക്കുന്നു. അതാണ് രോഗാവസ്ഥ ഗുരുതരമാകാതിരിക്കാൻ സഹായിച്ചത്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തേതാകുമെന്നു പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.
ശോഭനയുടെ കുറിപ്പ്
ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോൺ ബാധിച്ചു. സന്ധിവേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. ചെറിയ തൊണ്ടവേദനയും ഉണ്ടായിരുന്നു. ആദ്യ ദിവസം മാത്രമായിരുന്നു ഇത്രയും പ്രശ്നങ്ങൾ, പിന്നീട് ഇവ കുറഞ്ഞുവന്നു.
രണ്ടു ഡോസ് വാക്സീനും എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. രോഗം ശക്തമാകുന്നത് 85 ശതമാനം ഇതു തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ വാക്സീൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേഗം എടുക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഒമിക്രോൺ, കോവിഡ് മഹാമാരിയുടെ അവസാനത്തെ വകഭേദമാണെന്നു പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക