രാജ്യത്ത് കോവിഡ് തരംഗം വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ട്. കോവിഡിന് പിന്നാലെ ഒമിക്രോൺ കേസുകളിലും വർധനവ് ഉണ്ടായിട്ടുണ്ട്. കോവിഡ് ആശങ്കയിലാണ് ഇപ്പോൾ രാജ്യം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് താനെന്ന് രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നിതീഷ് കുമാറും ഹോം ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ട്.
അതേസമയം, ബിഹാറിൽ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലെ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പരിശോധിച്ച 32 സാമ്പിളുകളില്‍ ഒന്നിലാണ് ഇതുവരെ തിരിച്ചറിയാത്ത വകഭേദം ലഭിച്ചത്. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ശക്തിപ്പെടുന്ന ലക്ഷണമാണ് പ്രകടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക