പാലക്കാട്: പെരുവമ്പില്‍ 40 കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. അയ്യപ്പന് എന്ന ബഷീറാണ് പിടിയിലായത്.
ഇയാളെ തമിഴ്നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി കൊലപാതകം നടത്തിയശേഷം ശനിയാഴ്ച്ച പുലര്‍ച്ചെ പ്രതി ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ തമിഴ് നാട്ടിലേക്ക് കടക്കുകയായിരുന്നു.
കമ്പം, തേനി ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്ന് രാവിലെയാണ് അന്വേഷണ സംഘം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക