കോഴിക്കോട്: കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്.
തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മരണപ്പെട്ട സിദ്ധീഖ് വാനിലാണ് ഉണ്ടായിരുന്നത്. പന്നി കുറുകെ ചാടിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അനൂപ്, ദൃശിൻ, പ്രമോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക