സിനിമാലോകത്ത് കഴിവിന് പരിമിതികൾ തടസമാകില്ല എന്ന് പ്രവർത്തികൾ കൊണ്ട് തെളിയിച്ച വ്യക്തിയാണ് ബിബിൻ ജോർജ്. അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല, മിമിക്രി ആർട്ടിസ്റ്റും സിനിമാ തിരക്കഥാകൃത്തുമാണ് ബിബിൻ. കോമഡി കസിൻസ്, രസികരാജ, ബഡായ് ബംഗ്ലാവ് തുടങ്ങിയ ടെലിവിഷൻ പരിപാടികളിലെല്ലാം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നാദിർഷയുടെ ആദ്യ സംവിധാന സംരംഭമായ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് ബിബിൻ ആണ്. നടൻ വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം ചേർന്നാണ് സിനിമയ്ക്കായി ബിബിൻ തിരക്കഥ എഴുതിയത്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ബിബിൻ ജോർജിനെ നായകനാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരിമാലി. എസ്.കെ ലോറെൻസാണ് ചിത്രം നിർമ്മിക്കുന്നത്. ബിബിന്റെ തിരക്കഥയിൽ എത്തിയ ചിത്രങ്ങളായിരുന്നു അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു എമണ്ടൻ പ്രേമകഥ എന്നിവ. മാർഗംകളി എന്ന ചിത്രത്തിൽ നായകനായും ബിബിൻ എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ തിരിമാലി എന്ന ചിത്രത്തിന്റെ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ;ഈ പുതുവർഷ ആരംഭത്തിൽ ഞങ്ങൾ തരുന്ന സമ്മാനമാണ് ‘തിരിമാലി’ എന്ന സിനിമ. സന്തോഷത്തോടെ നിങ്ങളത് സ്വീകരിക്കും എന്ന വിശ്വാസത്തോടെ….’ എന്നാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ബിബിൻ പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക