പാലക്കാട് മലമ്പുഴയിൽ വൻ തീപിടുത്തം. മാലിന്യ സംസ്കരണ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. മലമ്പുഴ ഡാമിന്റെ എതിർവശത്തായാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ മാലിന്യങ്ങളുടെയും സംസ്കരണ പ്ലാന്റാണിത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീയണയ്ക്കുവാൻ ശ്രമിയ്ക്കുന്നത്. ആളപായങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
കോവിഡ് ഭീതി; അനിശ്ചിതത്വത്തിലായി കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്സി മത്സരം
ഐഎംഎയുടെ നേതൃത്വത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ആശുപത്രി മാലിന്യമാണ് ഇവിടെ സംസ്കരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക