നടി കീര്‍ത്തി സുരേഷിന് കൊവിഡ് നെഗറ്റീവായി. നെഗറ്റീവ് എന്നത് ഇപോള്‍ ഒരു പൊസീറ്റീവാണെന്ന് കീര്‍ത്തി സുരേഷ് പറയുന്നു.
കീര്‍ത്തി സുരേഷ് തന്നെയാണ് തനിക്ക് പൊസീറ്റീവായ കാര്യവും അറിയിച്ചിരുന്നത്. കീര്‍ത്തി സുരേഷ് തനിക്ക് കൊവിഡ് ഭേദമായത് അറിയിച്ച് എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്നേഹത്തിനും നന്ദി പറയുന്നു.
നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നായിരുന്നു നേരത്തെ കീര്‍ത്തി സുരേഷ് അറിയിച്ചിരുന്നത്. എല്ലാവിധ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെങ്കിലും കൊവിഡ് 19 പിടിപെട്ടു. വൈറസ് പടരുന്നതിന്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക